ആരോഗ്യരംഗത്തു പൊതു-സ്വകാര്യമേഖലകളുടെ സഹകരണം അനിവാര്യം : ആരോഗ്യമന്ത്രി കെ. മുരളീധരൻ

  • Home
  • News and Events
  • ആരോഗ്യരംഗത്തു പൊതു-സ്വകാര്യമേഖലകളുടെ സഹകരണം അനിവാര്യം : ആരോഗ്യമന്ത്രി കെ. മുരളീധരൻ
  • September 01, 2026

ആരോഗ്യരംഗത്തു പൊതു-സ്വകാര്യമേഖലകളുടെ സഹകരണം അനിവാര്യം : ആരോഗ്യമന്ത്രി കെ. മുരളീധരൻ

അമലനഗർ : ആരോഗ്യരംഗത്തു പൊതു-സ്വകാര്യമേഖലകൾ കൂടുതൽ സഹകരത്തോടെ വർത്തിക്കണമെന്നു കേരള ആരോഗ്യമന്ത്രി കെ. മുരളീധരൻ അമല കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിന്റെ ഉദ്‌ഘാടനകർമ്മം നിർവഹിച്ചുകൊണ്ട് അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്തും വിദ്യാഭ്യാസമേഖലയിലും അമല ചെയ്യുന്ന സേവനകളെ മന്ത്രി സ്ലാഹിച്ചു. ദേവമാതാ എഡ്യൂക്കേഷൻ കൗൺസിലർ ഫാ.ലിജോ ബ്രഹ്മകുളം സി.എം.ഐ. അധ്യക്ഷത വഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ., അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ദേവസി പി.ജെ., അമല ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ സി.എം.ഐ.,ജോയിന്റ് ഡയറക്ടർ ഫാ.ആന്റണി പെരിഞ്ചേരി സി.എം.ഐ., പ്രിൻസിപ്പൽ ഡോ.ഷീബ ഭാസ്‌ക്കർ എന്നിവർ പ്രസംഗിച്ചു. മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (MHA), ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ ലബോറട്ടറി സയന്‍സ്, ബാച്ചിലര്‍ ഓഫ് മെഡിക്കല്‍ റേഡിയോളജി ആന്‍ഡ് ഇമേജിംഗ് ടെക്നോളജി എന്നീ കോഴ്സുകള്‍ ആണ് കേരള ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരത്തോടെ ആരംഭിക്കുന്നത്. സമീപഭാവിയിൽ കൂടുതൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നതാണെന്നു ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ അറിയിച്ചു.