- October 01, 2026
"ഡൗൺ സിൻഡ്രോം കാരുടെ സംഗമം അമലയിൽ"
ഡൗൺ സിൻഡ്രോം കാരുടെ സംഗമവും "ആർട്ട് ഓഫ് പാരൻ്റിങ്ങ്" എന്ന വിഷയത്തിൽ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കൾക്കുള്ള ശില്പശാലയും അമല മെസിക്കൽ കോളേജ് ലൈബ്രറിയുടേയും ശിശു വികസന കേന്ദ്രത്തിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു.എഴുത്തുകാരനും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ന്യൂറോ സർജനുമായ ഡോ. മനോജ് വെള്ളനാട് ഉൽഘാടനം ചെയ്തു. അമല ശിശു വികസന കേന്ദ്രം മേധാവി ഡോ. പാർവതി മോഹൻ അദ്ധ്യക്ഷത വഹിച്ചു.പിൻസി പോൾ ക്ലാസ്സ് നയിച്ചു.അസോസിയറ്റ് ഡയറക്ടർ ഫാ. ഡോ. ആൻ്റണി മണ്ണുമ്മൽ സി.എം.ഐ., സീനിയർ ലൈബ്രേറിയൻ ലിറ്റി വി.ജെ., ഡെപ്യട്ടി ലൈബ്രേറിയൻ ജിക്കോ കോടങ്കണ്ടത്ത്, ചീഫ് ലൈബ്രേറിയൻ ഡോ. എ.റ്റി ഫ്രാൻസിസ്, ജനറൽ മാനേജർ ബോർജിയോ ലൂവിസ് എന്നിവർ നേതൃത്വം നൽകി.അറുപതോളം ഭിന്നശേഷിക്കാരും നൂറിലധികം രക്ഷിതാക്കളും പങ്കെടുത്തു.