റാഡ് അലർട്ട് 2026’ ദേശീയ സമ്മേളനം അമലയിൽ.

  • Home
  • News and Events
  • റാഡ് അലർട്ട് 2026’ ദേശീയ സമ്മേളനം അമലയിൽ.
  • September 29, 2026

റാഡ് അലർട്ട് 2026’ ദേശീയ സമ്മേളനം അമലയിൽ.

തൃശൂർ: അമല കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിന്റെയും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ റേഡിയോളജി ആൻഡ് ഇമേജിംഗ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ “RAD ALERT 2026 – Beyond Pixels, Beyond Intelligence” എന്ന പ്രമേയത്തിൽ ദേശീയ സമ്മേളനം സംഘടിപ്പിച്ചു. റേഡിയോഗ്രാഫർമാർ, മെഡിക്കൽ ഇമേജിംഗ് ടെക്നോളജിസ്റ്റുകൾ,  വിദ്യാർത്ഥികൾ, അധ്യാപകർ,  ആരോഗ്യരംഗത്തെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 500-ഓളം പേർ സമ്മേളനത്തിൽ പങ്കെടുത്തു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS) രജിസ്ട്രാർ പ്രൊഫ. ഡോ. എസ്. ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ആന്റണി പെരിഞ്ചേരി അധ്യക്ഷത വഹിച്ചു. ശ്രീ. പനീർസെൽവം, അഡ്‌ജങ്ക്റ്റ് ഫാക്കൽറ്റി, മെഡിക്കൽ ഫിസിക്സ്, ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ചെന്നൈ, ചടങ്ങിൽ സന്നിഹിതനായിരുന്നു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ റേഡിയോളജി ആൻഡ് ഇമേജിംഗ് വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. റോബർട്ട് പി. അമ്പൂക്കൻ സ്വാഗതം ആശംസിച്ചു. അമല കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിലെ പ്രിൻസിപ്പൽ ഡോ. ഷീബ ഭാസ്കർ നന്ദി രേഖപ്പെടുത്തി.മെഡിക്കൽ ഇമേജിംഗ് മേഖലയിലെ ആധുനിക സാങ്കേതികവിദ്യകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റേഡിയേഷൻ സുരക്ഷ, നൂതന രോഗനിർണയ രീതികൾ എന്നിവ സമ്മേളനത്തിൽ ചർച്ചയായി.ശ്രീ. പനീർസെൽവം “Ensuring Radiation Safety in Medical Imaging” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ശ്രീ. മഹേഷ് പരമേശ്വരൻ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, “Breaking Barriers in MR Imaging with AI” എന്ന വിഷയത്തിൽ സംസാരിച്ചു.GE HealthCare-ലെ ശ്രീ. ജോസഫ് സുനിത് ജോർജ് “Next Generation CT – Recent Advances in Technology and Clinical Applications” എന്ന വിഷയവും GE HealthCare-ലെ ശ്രീ. സജൻ പയസ് “Day in the Life of a Tech with AI Technologies in MRI” എന്ന വിഷയവും അവതരിപ്പിച്ചു.സമ്മേളനത്തിന്റെ ഭാഗമായി “Rapid Reads – Spot It Before It’s Too Late” എന്ന വിഷയത്തിൽ പ്രത്യേക വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു. ഡോ. റോബർട്ട് പി. അമ്പൂക്കൻ വർക്ക്‌ഷോപ്പിന് നേതൃത്വം നൽകി.മെഡിക്കൽ ഇമേജിംഗ് രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും നൂതന സാങ്കേതികവിദ്യകളുടെയും വർധിച്ചുവരുന്ന പ്രാധാന്യവും റേഡിയേഷൻ സുരക്ഷയും കൃത്യവും വേഗത്തിലുള്ളതുമായ രോഗനിർണയത്തിന്റെ ആവശ്യകതയും സമ്മേളനം ചർച്ച ചെയ്തു. വിദ്യാർഥികൾക്കും റേഡിയോഗ്രാഫർമാർക്കും മേഖലയിലെ വിദഗ്ധരുമായി ആശയവിനിമയം നടത്താനും പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് അറിവ് നേടാനും സമ്മേളനം അവസരമായി.