- October 05, 2026
അമലയിൽ ദേശീയ പോഷണ മാസാചരണം
ദേശീയ പോഷണ മാസാചരണത്തിന്റെ ഭാഗമായി അമലയിലെ ന്യൂട്രീഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിന്ന വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ നടത്തി.അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ സി.എം.ഐ. ഫ്ലാഗ് ഓഫ് ചെയ്ത വാക്കത്തോണോടുകൂടിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമിലും മത്സര പരിപാടികളിലും നിരവധി പേർ ആവേശത്തോടെ പങ്കെടുത്തു. അമല സ്ക്വയറിൽ നടന്ന സമാപന പരിപാടി ആർ.ജെ. പോൾസി ഉദ്ഘാടനം ചെയ്തു. വിവിധതരം പോഷകസമൃദ്ധമായ സലാഡുകളുടെ പ്രദർശനവും ന്യൂട്രീഷൻ ബോധവൽക്കരണ പരിപാടികളും പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായി. ഫാ. ഡെൽജോ പുത്തൂർ സി.എം.ഐ., ഫാ.ഷിബു പുത്തൻ പുരക്കൽ സി.എം.ഐ., ന്യൂട്രീഷൻ ഡിപ്പാർട്ട്‌മെന്റ് ഇൻചാർജ് ഡോ. റീന കെ. ചിറ്റിലപ്പിള്ളി എന്നിവരും ചടങ്ങിൽ സംസാരിച്ചു.