അമലയിൽ പുതിയ എം.ബി.ബി.എസ് ബാച്ച്

  • September 30, 2026

അമലയിൽ പുതിയ എം.ബി.ബി.എസ് ബാച്ച്

തൃശ്ശൂർ : അമല മെഡിക്കൽ കോളേജിൽ 2026 എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ  നിർവഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ.ഡോ.ആന്റണി മണ്ണുമ്മൽ സി.എം.ഐ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ് മെഡിക്കൽ സൂപ്രണ്ട്  ഡോ. രാജേഷ് ആന്റോ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ലോല ദാസ്, ഡോ. ദീപ്തി രാമകൃഷ്ണൻ, ഫോറൻസിക് അസിസ്റ്റന്റ് പ്രൊഫസർ ഡോ. നീരജ എന്നിവർ പ്രസംഗിച്ചു. 100 പേരടങ്ങുന്ന പുതിയ ബാച്ചാണ് ആരംഭിച്ചത്.