- October 03, 2026
പൊതുവഴികൾ ശുചീകരിച്ച് അമലയിൽ സേവനവാരം
അമല മെഡിക്കൽ കോളേജ് എ.എം.എഫ്.എ.സി. സി യുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച സേവനവാരത്തിന്റെ ഉദ്ഘാടനം അമല ജോയിൻറ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി,എം,ഐ നിർവഹിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എൻറെമോളജിസ്റ്റ് മുഹമ്മദ് റാഫി, ജനറൽ മാനേജർ ബോർജിയോ ലൂയിസ്,പി.ആർ.ഓ ജോസഫ് വർഗീസ് എന്നിവർ പ്രസംഗിച്ചു. അമല ക്യാമ്പസിന് പുറത്തെ പൊതുവഴികളും ക്യാമ്പസിന് അകവും ശുചീകരിച്ചു .ഈ പരിപാടികളിൽ എ. എം.എഫ്.എ.സി.സി അംഗങ്ങളും, ഓട്ടോ ടാക്സി ജീവനക്കാരും സജീവമായി പങ്കെടുത്തു.