- November 14, 2026
അമലയിൽ ലോക പ്രമേഹദിനാചരണം.
തൃശൂർ: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ നേതൃത്വത്തിൽ എൻഡോക്രൈനോളജി,ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്, സർജറി വിഭാഗങ്ങളുടെ സഹകരണത്തോടെ വോക്കത്തോണും പ്രത്യേക ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു. പ്രമേഹരോഗം നേരത്തേ കണ്ടെത്തുന്നതിന്റെയും കൃത്യമായ പരിശോധനയുടെയും പ്രാധാന്യം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യ GRBS (General Random Blood Sugar) പരിശോധനയ്ക്ക് സൗകര്യമൊരുക്കി. ആദ്യത്തെ 600 പേർക്ക് പരിശോധനാ സൗകര്യം ലഭ്യമാക്കി. ആദ്യത്തെ 50 പേർക്ക് സൗജന്യ നിരക്കിൽ Blood Glucose Monitoring സിസ്റ്റം ലഭ്യമാക്കുകയും ചെയ്തു. പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക, നേരത്തെയുള്ള രോഗനിർണയം പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ലോക പ്രമേഹദിനത്തോടനുബന്ധിച്ച് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ വോക്കത്തോണിന്റെ ഫ്ളാഗ്ഓഫ് കർമ്മം ജോയിന്റ് ഡയറക്ടർ ഫാ.ആന്റണി പെരിഞ്ചേരി സി.എം.ഐ. നിർവഹിച്ചു.