- October 09, 2026
അമലയില്‍ ഗവേഷണദിനാചാരണം മന്ത്രി റോജി എം ജോണ്‍ ഉദ്ഘാടനം ചെയ്തു
തൃശ്ശൂര്‍: അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഗവേഷണദിനാചരണത്തിന്‍റെ ഭാഗമായി ഏകദിന സംയാജിത വൈദ്യശാസ്ത ഗവേഷണ സിമ്പോസിയവും അമല ഇന്‍റഗ്രേറ്റഡ് മെഡിക്കല്‍ റിസര്‍ച്ച് ലാബിന്‍റെ ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍ നിര്‍വഹിച്ചു. ദേവമാതാ പ്രൊവിന്‍സ് വിദ്യാഭ്യാസ കൗണ്‍സിലര്‍ ഫാ. ലിജാ ബഹ്മകുളം സി.എം.ഐ. അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചയര്‍മാന്‍ ഡോ. അച്യുത്ശങ്കര്‍ എസ്. നായര്‍ മുഖ്യപഭാഷണം നടത്തി. പരിപാടിയുടെഭാഗമായി നടന്ന ശാസ്ത്ര സമ്മേളനത്തില്‍ ഐ.സി.എം.ആര്‍. ശാസ്തജ്ഞന്‍ ഡോ . ശീനിവാസ ബി.എം. പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്ന് അമലയുമായി ധാരണാപതമുള്ള സ്ഥാപനങ്ങള പങ്കെടുപ്പിച് ഗവേഷണ സഹകരണം ലക്ഷ്യമിടുന്ന റിസര്‍ച്ച് നക്സസ് സംഗമം നടന്നു. ചടങ്ങില്‍ ലുമിന 2025 എന്ന ഗവേഷണ റിപ്പോര്‍ട്ട് മന്ത്രി പ്രകാശനം ചെയ്തു. അമലയുടെ റിസര്‍ച്ച് ജേര്‍ണലായ څജേണല്‍ ഓഫ് അഡ്വാന്‍സ്ഡ് ഹല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ മെഡിസിന്‍ ഡയറക്റ്ററി ഓഫ് ഓപ്പണ്‍ അക്സസ്സ് ജേര്‍ണല്‍ പട്ടികയില്‍ ഉള്‍പ്പട്ടതിന്‍റെ പ്രഖ്യാപനവും ഗവേഷണമികവിനുള്ള പുരസ്കാരവിതരണവും നടന്നു. ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സി.എം.ഐ., ഫാ.ഡോ. ആന്‍റണി മണ്ണുമ്മല്‍ സി.എം.ഐ., ഡോ ബെറ്റ്സി തോമസ്, ഡോ. രാജി രഘുനാഥ്, ഡോ. വി രാമന്‍കുട്ടി, ഡോ. ശ്രുതി എം വി, ഡോ. കല്യാണി പിള്ള, ഡോ. ലേഖ ക. നായര്‍, ഡോ. ജോബി തോമസ്, ഡോ. സോജന്‍ ജോര്‍ജ്, ഡോ.അശ്വിന്‍ ഉമ്മന്‍ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.