സൗത്ത് ഇന്ത്യൻ ബാങ്ക് അമലക്കു മൊബൈല്‍ മാമോഗ്രാം ബസ് കൈമാറി.

  • Home
  • News and Events
  • സൗത്ത് ഇന്ത്യൻ ബാങ്ക് അമലക്കു മൊബൈല്‍ മാമോഗ്രാം ബസ് കൈമാറി.
  • October 30, 2026

സൗത്ത് ഇന്ത്യൻ ബാങ്ക് അമലക്കു മൊബൈല്‍ മാമോഗ്രാം ബസ് കൈമാറി.

സൗത്ത് ഇന്ത്യൻ ബാങ്ക് അമല മെഡിക്കൽ കോളേജിന് നൽകിയ മൊബൈൽ മാമോഗ്രാം ബസ്സിന്റെ ഫ്ലാഗ് ഓഫ് കർമ്മം സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി. ഇ. ഒ യുമായ മഹേഷ് മുരളീധർ പൈ നിർവഹിച്ചു. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്റോ ജോർജ്. ടി, സി.ജി.എം. കോർപ്പറേറ്റ്  ബിസിനസ് ഹെഡ് മിനു മുഞ്ഞേലി, എ. ജി. എം  റീജിയണൽ ഹെഡ് ഇ. രാധാകൃഷ്ണൻ, ചീഫ് മാനേജർ വിനീത് ജോസ്, അമല നഗർ ബ്രാഞ്ച് മാനേജർ വിനോയ് ജോർജ്, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി എം ഐ, ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി സി. എം. ഐ, ഫാ. ഡെൽജോ പുത്തൂർ സി.എം ഐ, സി.എഫ്.ഒ ഷാബു ടി പി എന്നിവർ പങ്കെടുത്തു.