- January 31, 2026
കൊരട്ടി അമല ഫെലോഷിപ്പ് കൊരട്ടി യൂണിറ്റ് LFCH സ്കൂളിൽനടത്തിയ കേശദാനം സ്നേഹ ദാനം എന്ന പ്രോഗ്രാം കൊരട്ടി പഞ്ചായത്ത് പ്രസിഡണ്ട് ലീല സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു
കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനുള്ള മുടി മുറിച്ചു നൽകുന്നതിനായി കൊരട്ടി അമല ഫെലോഷിപ്പ് കൊരട്ടി യൂണിറ്റ് LFCH സ്കൂളിൽനടത്തിയ കേശദാനം സ്നേഹ ദാനം എന്ന പ്രോഗ്രാം കൊരട്ടി പഞ്ചായത്ത് പ്രസിഡണ്ട് ലീല സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസ ജോസ് അധ്യക്ഷയായിരുന്നു. അമല മെഡിക്കൽ കോളേജ് ജോയിന്റ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരയ്ക്കൽ സി എം ഐ മുഖ്യാതിഥിയായിരുന്നു. പി കെ സെബാസ്റ്റ്യൻ, ജോർജ് ഐനിക്കൽ, ജൈനി ജോഷി ,തോമസ് ഇടശ്ശേരി, വിജി പോൾ ,മനോജ് ജോസ്, സോണി സി പുലിക്കോട്ടിൽ എന്നിവർ പങ്കെടുത്തു.