- November 25, 2026
അമലയിൽ ദേശിയ നവജാത ശിശു വാരാചരണം.
അമല മെഡിക്കൽ കോളേജ് എൻ.ഐ.സി.യു, ശിശുരോഗ വിഭാഗങ്ങളുടെയും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക് ആൻഡ് നാഷണൽ നിയനെറ്റോളജി ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ദേശീയ നവജാത ശിശു വാരാചരണത്തിന്റെയും പ്രീമെച്യൂരിറ്റി ദിനാചരണത്തിന്റെയും ഉദ്ഘാടനം അമല ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി.എം.ഐ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, ഗൈനക്കോളജി പ്രൊഫസർ ഡോ. പി.എസ് രമണി, നിയോനെറ്റോളജി വിഭാഗം മേധാവി ഡോ. രോഹിത് ശശിധരൻ,ഡോ. സിസ്റ്റർ ജൂലിയ, ഡോ. കല്യാണിപ്പിള്ള,ഡോ. ദേവിക,നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ടെസ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ വിദ്യാർഥികളുടെ കലാപരിപാടികളും പ്രശസ്ത സേവനം കാഴ്ചവച്ച നേഴ്സുമാർക്ക് സർട്ടിഫിക്കറ്റുകളും മെമെന്റോയും നൽകി ചടങ്ങിൽ ആദരിച്ചു.