വിദ്യാഭ്യാസ രംഗത്ത് സംയുക്ത മുന്നേറ്റം: അമലയും ക്രൈസ്റ്റ് കോളേജും കൈകോർത്തു

  • Home
  • News and Events
  • വിദ്യാഭ്യാസ രംഗത്ത് സംയുക്ത മുന്നേറ്റം: അമലയും ക്രൈസ്റ്റ് കോളേജും കൈകോർത്തു
  • April 29, 2026

വിദ്യാഭ്യാസ രംഗത്ത് സംയുക്ത മുന്നേറ്റം: അമലയും ക്രൈസ്റ്റ് കോളേജും കൈകോർത്തു

തൃശ്ശൂർ: അക്കാദമിക സഹകരണവും ഗവേഷണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായുള്ള ധാരണാപത്രം അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശ്ശൂരും ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ്), ഇരിഞ്ഞാലക്കുടയും തമ്മിൽ ഒപ്പുവെച്ചു . ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. ജോളി ആൻഡ്രൂസ് സി എം ഐ യും , അമല മെഡിക്കൽ കോളേജ് ഡയറക്‌ടർ റവ ഫാ. ജൂലിയസ് അറക്കൽ സി എം ഐ യും തമ്മിൽ ധാരണാപത്രം കൈമാറി. വിദ്യാഭ്യാസം, ഗവേഷണം, വിദ്യാർത്ഥി-അധ്യാപക കൈമാറ്റം, പരിശീലന പരിപാടികൾ, സംയുക്ത അക്കാദമിക- ഗവേഷണ പ്രവർത്തനങ്ങൾ എന്നിവയിൽ പരസ്പര സഹകരണം ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം .അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും അസ്സോസിയേറ്റ് ഡയറക്ടർ, റവ. ഡോ. ആന്റണി മണ്ണുമേൽ സി. എം. ഐ., വൈസ് പ്രിൻസിപ്പൽമാരായ ഡോ ലോല ദാസ് , ഡോ റെന്നീസ് ഡേവിസ് കിഴക്കേപീടിക , ഡോ ദീപ്തി രാമകൃഷ്ണൻ, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ ജോബി തോമസ് കെ., ജനറൽ മാനേജർ അഡ്വ .പിൽജോ വർഗീസ് , റിസർച്ച് ലാബ് ഡയറക്ടർ ഡോ. ലേഖ കെ. നായർ , സീനിയർ സയന്റിഫിക്ക് റിസർച്ച് ഓഫീസർമാരായ ഡോ. ശ്രുതി എം. വി., ഡോ. കയീൻ വടക്കൻ , ഡോ. വിഷ്ണുപ്രിയ മുരളി, എന്നിവരും ക്രൈസ്റ്റ് കോളേജിൽ നിന്നും മാനേജർ റവ. ഫാ. ജോയ് പി. ടി. സി. എം. ഐ. , ബയോളജിക്കൽ റിസർച്ച് വിഭാഗം മേധാവി , റവ. ഡോ. ജിജോ ഫ്രാൻസിസ് സി. എം. ഐ. എന്നിവർ പങ്കെടുത്തു