- March 14, 2026
സൗജന്യ Menstrual Cup വിതരണവും, Menstrual Cup ബോധവത്കരണവും നടത്തി
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി ഗ്രാമ പദ്ധതിയുടെ കീഴിൽ വരുന്ന പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 55 വനിതകൾക്ക് വേണ്ടി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ചാവറ ബ്ലോക്ക് ചാപ്പലിൽ വച്ച് 14/3/2026 ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ സൗജന്യ Menstrual Cup വിതരണവും, Menstrual Cup ബോധവത്കരണവും നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ജോയിൻ്റ് ഡയറക്ടർ ഫാദർ. ഡൽജോ പുത്തൂർ CMI ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഗൈനക്കോളജി വിഭാഗം ഡോ. (Lt Col )വിപിൻ ക്ലാസ്സ് എടുത്തു.