- April 23, 2026
അമലയിൽ ലോക ലബോറട്ടറി ദിനാചരണം.
അമല നഗർ: ലോക ലബോറട്ടറി ദിനത്തോടനുബന്ധിച്ച്, അമല മെഡിക്കൽ കോളേജിൽ 48 പേർ രക്തം ദാനംചെയ്തു. ലാബോറട്ടറി സ്റ്റാഫ് അംഗങ്ങളുടെ നേതൃത്വത്തിൽ, ചാരിറ്റി ഫുഡ് ഡ്രൈവ് നടത്തി. അതിൽ നിന്നും ലഭിച്ച പണം ഇടക്കളത്തുരുള്ള നിർമ്മല സദനിലെ ഒട്ടിസം ബാധിച്ച വർക്കായി നൽകി. ഡോ എം.സി. സാവിത്രി, അലയ്ഡ് ഹെൽത്ത് സയൻസസ് കോളേജിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. ലബോറട്ടറി സേവനങ്ങളുടെ പ്രാധാന്യത്തെ കുറിച്ചുള്ള പോസ്റ്റർ മത്സരവും റീൽസ് മത്സരവും വിദ്യർത്ഥികളുടെ മൈമും സ്റ്റാഫ് അംഗങ്ങൾ ഒരുക്കിയ ഫ്ലാഷ് മോബും ലബോറട്ടറി ദിനാചരണത്തെ കൂടുതൽ ശേഭനമാക്കി. ഉച്ചക്ക് 11 മണിക്കു നടന്ന പൊതുമീറ്റിങ്ങിൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ, ശ്രീ. ശരത്ത് കൃഷ്ണനും അമ്മ , ഗീത രാമചന്ദ്രനും മുഖ്യ അതിഥികളായിരുന്നു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ സി.എം.ഐ., ജോയിൻ്റ് ഡയറക്ടർ, ഫാദർ ജെയ്സൺ മുണ്ടൻമാണി സി. എം. ഐ., ലാബ് ഡയറക്ടർ, ഡോ. റീന ജോൺ, എച്ച് ഒ. ഡി മാരായ, ഡോ. എം.സി. സാവിത്രി, ഡോ. പി.സി. സിന്ദു , അലയ്ഡ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ, പ്രൊഫസർ, ഷീബ ബാസ്ക്കർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുൻ ലാബ് ഡയക്ടറായ ഡോ. ജോയ് അഗസ്റ്റിനേയും മുൻ ലാബ് സ്റ്റാഫ്, ശ്രീമതി ലില്ലിയെയും പെന്നാടയണീച്ച് ആദരിച്ചു. ലോകത്തിലെ ഏറ്റവും ഗുണമേന്മയേറിയ ഉപകരണങ്ങളാണ് അമല ആശുപത്രിയിലെ ലബോറട്ടറികളിൽ ഉപയോഗിക്കുന്നതെന്നും, രോഗനിർണ്ണയത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന അമലയിലെ 380 ടെസ്റ്റുകളും, ഗുണമേന്മ ഉറപ്പു വരുത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാന സംവിധാനമായ എൻ. എ.ബി. എൽ. (നാഷ്നൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻ്റ് കാലിബറേഷൻ ലബോറട്ടറീസ്) അക്രഡിറ്റേഷൻ അംഗീകാരം നേടിയിട്ടുള്ളതാണെന്നും, ജോയിൻ്റ് ഡയറക്ടർ ഫാദർ ജെയ്സൺ മുണ്ടൻമാണി ഓർമ്മിപ്പിച്ചു. അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലബോറട്ടറികളിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പ്രഗത്ഭരായ 50 ഡോക്ടർമാരെയും 100 ലബോറട്ടറി ടെക്നീഷ്യൻമാരെയും മീറ്റിങ്ങിൽ അനുമോദിച്ചു.