- November 05, 2026
അമല ഇക്കോ ക്ലബ്ബിന്‍റെ വാക്കിങ് ചലഞ്ജ് ആരംഭിച്ചു
അമല ഇക്കോ ക്ലബ് ആരംഭിച്ച ഒരുമാസം നീണ്ടുനില്‍ക്കുന്ന വാക്കിങ് ചലഞ്ജ് 'ചുവടി'ന്‍റെ ഫ്ളാഗ്ഓഫ് കര്‍മ്മം ക്രൈസ്റ്റ് കോളേജ് മാനേജരും ഫിസിക്കല്‍ ഡയറക്ടറുമായ ഫാ.ജോയ് പീണിക്കപ്പറമ്പില്‍ സി.എം.ഐ. നിര്‍വഹിച്ചു. അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ സി.എം.ഐ., ഫാ.ആന്‍റണി പെരിഞ്ചേരി സി.എം.ഐ., ഫാ.ഡോ. ആന്‍റണി മണ്ണുമ്മല്‍ സി.എം.ഐ., ഡോ.ബെറ്റ്സി തോമസ്, ഡോ.ദീപ്തി രാമകൃഷ്ണന്‍, ഡോ. അനീഷ ടോണി, ഡോ. ശ്രുതി സി.എം., ഡോ.ശ്രുതി സുഗതന്‍ , ആന്‍സി.ടി.എ. എന്നിവര്‍ പ്രസംഗിച്ചു. മൊബൈല്‍ ആപ്പ് വഴി സ്റ്റെപ്പുകളുടെ എണ്ണം നിര്‍ണയിച്ച് ഒരുമാസം പൂര്‍ത്തിയാകുമ്പോള്‍ സമ്മാനാര്‍ഹരെ കണ്ടെത്തും. പരിപാടിയില്‍ വിദ്യാര്‍ത്ഥികളും സ്റ്റാഫുകളും ഉള്‍പ്പെടെ 500 ഓളം പേര്‍ പങ്കെടുത്തു.