- March 12, 2026
"ഈച്ച മൂലം പകരുന്ന രോഗങ്ങളും രോഗ നിവാരണവും" എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി.
അമല ഗ്രാമ പദ്ധതിയുടെ ഭാഗമായി എരുമപ്പെട്ടി പഞ്ചായത്തിലെ വാർഡ് നാല് No.7 കുട്ടഞ്ചേരി അംഗൻവാടിയിൽ വെച്ച് 12/3/2026 വ്യാഴം രാവിലെ 10 മണിക്ക് "ഈച്ച മൂലം പകരുന്ന രോഗങ്ങളും രോഗ നിവാരണവും" എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം എൻ്റമോളജിസ്റ്റ് ശ്രീ. മുഹമ്മദ് റാഫി ക്ലാസ്സ് എടുത്തു. എരുമപ്പെട്ടി പഞ്ചായത്ത് വാർഡ് നാല് മെമ്പർ ഷൈബു പങ്കെടുത്തു സംസാരിച്ചു. അംഗൻവാടി ടീച്ചർ ശ്രീമതി. സുജാത സ്വാഗതം പറഞ്ഞു.