Please select from the following:
അമല മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിനെ അധികരിച്ച് നടത്തിയ ശില്പശാലയുടെ ഉദ്ഘാടനം സൊസൈറ്റി ഓഫ് അക്യൂട്ട് കെയർ ട്രോമ & എമർജൻസി മെഡിസിൻ നാഷണൽ പ്രസിഡൻറ് ഡോ. ലോകേന്ദ്ര ഗുപ്ത നിർവഹിച്ചു. അമല ജോയിൻറ് ഡയറക്ടർ ഫാ.ഡെൽജോ പുത്തൂർ സി.എം.ഐ, എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോ.ജോബിൻ ജോസ് എം,ഡോ. ശ്രീജിത്ത് ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കേരളത്തിനകത്തും പുറത്തുനിന്നുമായി 150 ഓളം എമർജൻസി മെഡിസിൻ ഡോക്ടർമാർ പങ്കെടുത്തു.