Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 10-02-26 08:00:00
  • To : 10-02-26 07:00:00
  • February 10, 2026

അമല മെഡിക്കൽ കോളേജിന്റെയും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിന്റെയും സംയുക്ത പ്രോജക്ടിന് ദേശീയ പുരസ്കാരം

തൃശ്ശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജും സംയുക്തമായി വികസിപ്പിച്ച സ്മാർട്ട് ഓട്ടോമാറ്റിക് ഹോസ്പിറ്റൽ വേസ്റ്റ് സെഗ്രഗേഷൻ ഉപകരണത്തിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനവും മികച്ച ഇന്നൊവേറ്റർക്കുള്ള ക്യാഷ് പ്രൈസും ലഭിച്ചു.തിരുചിറപ്പിള്ളി സെന്റ് ജോസഫ്‌സ് ഓട്ടോണമസ് കോളേജിൽ 2026 ഫെബ്രുവരി 10-ന് സംഘടിപ്പിച്ച ‘ഇന്നൊവാത്തോൺ-2026’ നാഷണൽ ലെവൽ ഇന്നൊവേഷൻ ഫെസ്റ്റിലായിരുന്നു നേട്ടം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 40-ലധികം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ആരോഗ്യരംഗത്തെ സമകാലിക വെല്ലുവിളികൾക്ക് നവീന പരിഹാരങ്ങൾ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം.സെൻസർ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആശുപത്രി മാലിന്യങ്ങൾ സ്വയമേവ തരംതിരിക്കുന്ന സംവിധാനമാണിത്. എഡ്വിൻ ജോയ്,മുഹമ്മദ് നദീം നൗഷാദ് ( അമല മെഡിക്കൽ കോളേജ്),അജയ് കൃഷ്ണ വി എസ്, അലോഷിയസ്, ഫ്രാൻസിസ്,ഫഹദ് എം ഡി, സിദ്ധാർത്ത് കെ എസ്,ഡോ. വിനോജ് പി ജി( ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ്) എന്നിവരാണ് ഈ പ്രോജക്ടിന്റെ ഭാഗമായവർ. മാലിന്യ നിർ മാർജന പ്രക്രിയ കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാക്കുന്ന ഈ നവീകരണം ആരോഗ്യ സ്ഥാപനങ്ങൾക്ക് വലിയ പിന്തുണയാകുമെന്ന് വിലയിരുത്തപ്പെടുന്നു. സമാപന സമ്മേളനത്തിൽ കോളേജ് സെക്രട്ടറി ഡോ. ആരോഗ്യസാമി സേവ്യർ വിജയികളെ അഭിനന്ദിച്ചു