Please select from the following:
അമല മെഡിക്കല്‍ കോളേജിന്‍റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആരംഭിച്ച അമല ഗ്രാമ പദ്ധതി അടാട്ട്, കൈപറമ്പ്,തോളൂര്‍,വേലൂര്‍, എരുമപെട്ടി എന്നിവ കൂടാതെ പുതുതായി പുഴയ്ക്കല്‍ ബ്ലോക്കിലെ പഞ്ചായത്തുകള്‍ ആയ അവണൂര്‍ ,കോലഴി , മുളക്കുന്നത്തുകാവ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചു.. ഈ മേഖലയിലെ ജനങ്ങളില്‍ കണ്ട് വരുന്ന രോഗങ്ങളെ തടയുവാനായി അവബോധന ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ആരോഗ്യ സര്‍വ്വേ കൂടാതെ അമലയിലെ ജനറല്‍ വാര്‍ഡില്‍ അഡ്മിറ്റ് ആയ രോഗികള്‍ക്ക് ചികിത്സയ്ക്ക് 35 ശതമാനം വരെ കിഴിവ് നല്‍കാന്‍ ഉള്ള ധാരണാപത്രം പഞ്ചായത്ത് പ്രസിഡണ്ട്മാര്‍ക്ക് കൈമാറി. ചടങ്ങിന്‍റെ ഉദ്ഘാടനം വേലൂര്‍ പ്രസിഡന്‍റ് സ്വപ്ന രാമചന്ദ്രന്‍ , തോളൂര്‍ പ്രസിഡന്‍റ് ശ്രീകല കുഞ്ഞുണ്ണി, കൈപറമ്പ് പ്രസിഡന്‍റ് പ്രമീള സുബ്രമണ്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ദേവമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. ഡോ. ജോസ് നന്തിക്കര അധ്യക്ഷത വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍, ജോയിന്‍റ് ഡയറക്ടര്‍, ഫാ. ഷിബു പുത്തന്‍പുരയ്ക്കല്‍ , എക്സ്റ്റേണല്‍ മാനേജര്‍ ബോര്‍ജിയോ ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു.. പഞ്ചായത്ത് പ്രതിനിധികള്‍ ആയ നൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു