Please select from the following:
അമല മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം നടത്തിയ ലോക അൽഷിമേഴ്സ് ദിനാചരണത്തിന്റെയും ബോധവൽക്കരണ സെമിനാറിൻ്റെയും ഉദ്ഘാടനം ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, വൈസ് പ്രിൻസിപ്പൽ ഡോ.ദീപ്തി രാമകൃഷ്ണൻ, സൈക്കാട്രി മേധാവി ഡോ.പി. കെ പ്രീതി, ജെറിയാടിസ്റ്റ് ഡോ.അനീഷ്, ന്യൂറോളജി ഡോക്ടർമാരായ ഡോ. മേരി ആൻ പൂവത്തിങ്കൽ, ഡോ. ശ്രീനാഥ് രാജീവൻ, സൈക്യാട്രിസ്റ്റ് മാരായ ഡോ. വിനീത് ചന്ദ്രൻ, ഡോ.രേഷ്മ സൂസൻ മാത്യു, ഡോ. എൽസ കെ.മാത്യു, ഡോ.ഗോകുൽ പി.ആർ,ഡോ.അരുൺ എന്നിവർ പ്രസംഗിച്ചു, വിവിധ പഞ്ചായത്തുകളിൽ നിന്നും ആശാവർക്കർമാരും അംഗൻവാടി ടീച്ചർമാരും, കെയർ ഗിവേഴ്സും പങ്കെടുത്തു