Please select from the following:
അമല ആശുപത്രിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമല ആശുപത്രിയും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന അമല ഗ്രാമ പദ്ധതി പഞ്ചായത്ത് ഹാളിൽ നടന്നു. പദ്ധതിയിലൂടെ ആരോഗ്യ സേവനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുകയും വിവിധ ആരോഗ്യ വിഷയങ്ങളിൽ ബോധവൽക്കരണം നടത്തുകയുമാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി അമല ആശുപത്രിയിൽ ചികിത്സ തേടുന്നവർക്ക് 35 ശതമാനം വരെ ഇളവ് ലഭിക്കുമെന്ന പ്രഖ്യാപനവും നടത്തി.പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസും, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ.ആന്റണി മണ്ണുമ്മേൽ സി.എം.ഐ എന്നിവർ പദ്ധതി രൂപരേഖ കൈമാറി . പഞ്ചായത്ത് അംഗം സോഫി ജിജി സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സി. ആർ സാജു, സോഷ്യൽ വർക്കർ നിസി രാജു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തേനംപറമ്പിൽ, ഉപാധ്യക്ഷൻ കെ.പി. എൽദോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി നിജോ, കുടുംബശ്രീ ചെയർപേഴ്സൺ മിനി ജോണി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.