Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 20-11-26 03:00:00
  • To : 20-11-26 04:00:00
  • November 20, 2026

അമലയിൽ എക്‌മോ ചികിത്സയിലൂടെ 36-കാരിക്ക് പുതുജീവൻ

തൃശൂർ:  എ.എൻ.സി.എ. - അസോസിയേറ്റഡ് വാസ്കുലൈറ്റിസ് മൂലമുണ്ടായ അതിവേഗം പുരോഗമിക്കുന്ന അക്യൂട്ട് ഇന്റർസ്റ്റീഷ്യൽ ന്യൂമോണിയയെ തുടർന്ന് ഗുരുതരമായ ARDS (Acute Respiratory Distress Syndrome) ബാധിച്ച് ജീവൻ അപകടത്തിലായ 36 വയസ്സുകാരിക്ക് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ECMO ചികിത്സയിലൂടെ പുതുജീവൻ ലഭിച്ചു. വെന്റിലേറ്റർ ചികിത്സ നൽകിയിട്ടും രക്തത്തിലെ ഓക്സിജന്റെ അളവ് ആവശ്യമായ നിലയിൽ നിലനിർത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് എക്‌മോ ചികിത്സ ആരംഭിച്ചത്.

ശ്വാസകോശത്തിലെ രക്തക്കുഴലുകളെ ബാധിക്കുന്ന ANCA-അസോസിയേറ്റഡ് വാസ്കുലൈറ്റിസ് മൂലമുണ്ടായ അതിവേഗം പുരോഗമിക്കുന്ന ശ്വാസകോശരോഗാവസ്ഥയാണ് രോഗിയെ അതീവ ഗുരുതരാവസ്ഥയിലാക്കിയത്. സാധാരണ വെന്റിലേറ്റർ ചികിത്സയിലൂടെ പോലും ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാൻ കഴിയാതെ വന്നതോടെ, ശ്വാസകോശങ്ങൾക്ക് വിശ്രമം നൽകുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യുന്നതിനായി ECMO (Extracorporeal Membrane Oxygenation) ചികിത്സയുടെ സഹായം തേടുകയായിരുന്നു.

     എക്‌മോ സംവിധാനത്തിലൂടെ രോഗിയുടെ രക്തം ശരീരത്തിന് പുറത്തുള്ള പ്രത്യേക ഉപകരണത്തിലൂടെ കടത്തിവിട്ട് ഓക്സിജൻ നൽകുകയും കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുകയും ചെയ്യുന്നു. എ.എൻ.സി.എ.-അസോസിയേറ്റഡ് വാസ്കുലൈറ്റിസുമായി ബന്ധപ്പെട്ട രോഗാവസ്ഥ നിയന്ത്രിക്കുന്നതിനായി പ്ലാസ്മ എക്സ്ചേഞ്ച് (Plasma Exchange) ചികിത്സയും നൽകി. തുടർന്നുള്ള ദിവസങ്ങളിൽ രോഗിയുടെ ശ്വാസകോശ പ്രവർത്തനത്തിലും ഓക്സിജൻ നിലയിലും ഗണ്യമായ പുരോഗതിയുണ്ടായി.തുടർന്ന് രോഗിയെ വിജയകരമായി ECMO പിന്തുണയിൽ നിന്ന് മാറ്റുകയും വെന്റിലേറ്ററിൽ നിന്നും മോചിപ്പിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമായതോടെ ആശുപത്രിയിൽ നിന്ന് സുരക്ഷിതമായി വീട്ടിലേക്ക് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

       അമല മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാർഡിയോളജി, പൾമണോളജി, റുമറ്റോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ, പെർഫ്യൂഷനിസ്റ്റുകൾ, പരിശീലനം നേടിയ സ്റ്റാഫ് നഴ്സുമാർ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ ഉൾപ്പെട്ട മൾട്ടി ഡിസിപ്ലിനറി ടീമാണ് ചികിത്സ ഏകോപിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് എക്‌മോ പോലുള്ള അത്യാധുനിക ജീവൻരക്ഷാ ചികിത്സകൾ നൽകുന്നതിനുള്ള സൗകര്യങ്ങളും പരിശീലനം ലഭിച്ച വിദഗ്ധ സംഘവും അമലയിൽ ലഭ്യമാണ്. എക്‌മോ ചികിത്സകൾ അമലയിൽ പതിവായി വിജയകരമായി നടത്തിവരുന്നു.