Please select from the following:
അമല ഗ്രാമ പദ്ധതിയുടെ കീഴിൽ വരുന്ന എരുമപ്പെട്ടി പഞ്ചായത്തിൽ വച്ച് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കടങ്ങോട് സെൻ്റർ ഓട്ടോ തൊഴിലാളികളുടെ സഹകരണത്തോടെ 30/10/2025 വ്യാഴം രാവിലെ 11 മണി മുതൽ കടങ്ങോട് ഓട്ടോ സ്റ്റാൻഡിൽ വച്ച് സൗജന്യ പ്രഷർ ചെക്കപ്പും, ഷുഗർ ചെക്കപ്പും"സ്ട്രോക്ക്" എന്ന വിഷയത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി. അമല കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ എബിൻ ക്ലാസ്സ് എടുക്കുകയും. അമല നഴ്സിംഗ് വിദ്യാർത്ഥികൾ ചെക്കപ്പ് നടത്തുകയും തെരുവ് നാടകം അവതരിപ്പിക്കുകയും ചെയ്തു