Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 10-10-26 03:00:00
  • To : 10-10-26 04:30:00
  • October 10, 2026

അമലയുടെ ചേറ്റുപുഴ അർബൻ സെന്റർ വാർഷികം നടത്തി.

അമല മെഡിക്കൽ കോളേജിന്റെ ചേറ്റുപുഴയിൽ നടത്തിവരുന്ന അർബൻ ട്രെയിനിങ് സെന്റർ വാർഷികത്തിന്റെ ഉദ്ഘാടനം തൃശ്ശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ് നിർവഹിച്ചു. ഫാ. പോൾ പോട്ടക്കൽ സി. എം. ഐ അധ്യക്ഷത വഹിച്ചു, അമല ഇൻസൈറ്റ് മൊബൈൽ ലാബ്, മൊബൈൽ ഫാർമസി, ന്യൂറോളജി ചൈൽഡ് ഡെവലപ്മെന്റ് ക്ലിനിക് എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടത്തി. ഫാ. ലിജോയ് സി.എം.ഐ, കൗൺസിലർമാരായ ഇ.എസ് ബാബുരാജ്, കെ. സുമേഷ്,സാജൻ ജോർജ്, ഷാജി കുണ്ടോളി, സുനിത വിനു, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി.എം.ഐ, അസോസിയേറ്റ് ഡയറക്ടർ  ഫാ. ഡോ.ആന്റണി മണ്ണുമ്മൽ സി.എം.ഐ, പ്രിൻസിപ്പൽ ഡോ.ബെറ്റ്സി തോമസ്, കമ്മ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. സി. ആർ സാജു, ന്യൂറോളജിസ്റ്റ്  ഡോ. ശ്രീനാഥ് രാജീവൻ, ഡോ. സ്നേഹ ജോർജി, ഡോ. ആതിര, ജനറൽ മാനേജർ ബോർജിയോ ലൂയിസ് എന്നിവർ പ്രസംഗിച്ചു.