Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 28-09-26 09:00:00
  • To : 28-09-26 11:30:00
  • September 28, 2026

അമലയിൽ ഡോ. പി.എം.വർക്കി അനുസ്മരണ യോഗം.

തൃശ്ശൂരിലെ ആരോഗ്യ സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഡോ. പി.എം.വർക്കിയുടെ നിര്യാണത്തിൽ അമല ആശുപത്രിയിൽ കൂടിയ അനുസ്മരണയോഗത്തിൽ ദേവമാത പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തിക്കര സി.എം.ഐ അമലയുടെ ആരംഭത്തിനും വളർച്ചയ്ക്കും ഡോ. പി.എം വർക്കി ചെയ്ത നിസ്തുല സേവനങ്ങളെ പ്രകീർത്തിക്കുകയും അനുസ്മരണ സന്ദേശം മകൻ പ്രതാപ് വർക്കിക്ക് സമർപ്പിക്കുകയും ചെയ്തു. അമലയുടെ മുൻ ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പിള്ളിസി. എം. ഐ , കേരള ക്യാൻസർ സൊസൈറ്റി ട്രഷറർ മാത്യു ജോർജ്, ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി സോളി തോമസ്, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ, ജോയിന്റ് ഡയറക്ടർ ഫാ. ജയ്സൺ മുണ്ടന്മാണി സി.എം.ഐ, പി.ആർ.ഓ ജോസഫ് വർഗീസ് എന്നിവർ ഡോ. പി.എം വർക്കിയുടെ സേവനങ്ങളെ അനുസ്മരിച്ചു സംസാരിച്ചു