Please select from the following:
അമല ആശുപത്രിയിലെ ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ന്യൂട്രിഷൻ കോൺഗ്രസ് തൃശൂർ മേയർ ഡോ നിജി ജസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.അമല ആശുപത്രി ഡയറക്ടർ ഫാദർ ജൂലിയസ് അറക്കൽ സി എം ഐ, ഫാദർ ഡെൽജോ പുത്തൂർ സി എം ഐ, ന്യൂട്രിഷൻ ആൻഡ് ഡയ റ്റ റ്റിക്സ് ഇൻചാർജ് ഡോ. റീന കെ ചിറ്റിലപ്പിള്ളി, ക്രിട്ടിക്കൽ കെയർ വിഭാഗം ഡോ ബിനു, ഡോ കിരൺ, ഡോ മിഥുൻ ഹൈദ്രബാദ് അപ്പോള്ളൊ ചീഫ് ഡയറ്റിഷ്യൻ ഹരിത എന്നിവർ ക്ലാസുകൾ നയിച്ചു. ഈ കാലഘട്ടത്തിൽ പുതിയ സാഹചര്യങ്ങളെ നേരിടാൻ ഡയറ്റീഷ്യ ൻസിനെ പ്രാപ്തമാക്കുന്നതിനായിരുന്നു ഈ സെമിനാർ. വിവിധ ജില്ലകളിൽ നിന്നായി നൂറ്റി മുപ്പതോളം പേർ പരിപാടിയിൽ പങ്കെടുത്തു.