Please select from the following:
കുന്നംകുളം പാലിയേറ്റീവ് കെയർ യൂണിറ്റ് വാർഷികാഘോഷവും, നിർധന രോഗികൾക്ക് അമല ഫെലോഷിപ്പ് കുന്നംകുളം യൂണിറ്റ് നൽകിയ ഓണക്കിറ്റ് വിതരണവും നടത്തി. കുന്നംകുളം മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ അനിലൻ ഉദ്ഘാടനം നിർവഹിച്ചു. പാലിയേറ്റ് യൂണിറ്റ് പ്രസിഡണ്ട് ഗഫൂർ കെഎം അധ്യക്ഷനായിരുന്നു. ഓണക്കിറ്റ് വിതരണം മെഡിക്കൽ കോളേജ് ജോയിൻറ് ഡയറക്ടർ ഫാദർ ഷിബു പുത്തൻപുരയ്ക്കൽ നിർവഹിച്ചു. ഓണക്കോടി വിതരണം ചൊവ്വനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രഘുനാഥ് നിർവഹിച്ചു. കുന്നംകുളം അമല ഫെല്ലോഷിപ്പ് പ്രസിഡണ്ട് ആയിരുന്ന ഉണ്ണിയേട്ടൻ അനുസ്മരണം കുന്നംകുളം അമല ഫെല്ലോഷിപ്പ് യൂണിറ്റ് പ്രസിഡണ്ട് ജോസഫ് ജോൺ നടത്തി. കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ജയശങ്കർ, ഡോക്ടർ താജ്പോൾ, ലബീബ് ഹസൻ, സലിം ചിറക്കൽ, ഉഷ ടീച്ചർ എന്നിവർ പ്രസംഗിച്ചു.