Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 28-03-26 08:30:00
  • To : 28-03-26 04:30:00
  • March 28, 2026

അമലയില്‍ ജെറിടാക്സ് ശില്പശാല

അമല മെഡിക്കല്‍ കോളേജ് ജെറിയാട്രിക് വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ജെറിയാട്രിക് കെയറിനെ അധികരിച്ചു നടത്തിയ ശില്പശാലയുടെയും കൊച്ചിയില്‍വെച്ച നടക്കുന്ന ജെറിക്കോണ്‍2026 ന്‍റെ ടീസര്‍ ലോഞ്ചിന്‍റെയും ഉദ്ഘാടനം അമല ഡയറക്ടര്‍  ഫാ. ജൂലിയസ് അറക്കല്‍ സി.എം.ഐ. നിര്‍വഹിച്ചു. ജോയിന്‍റ്.ഡയറക്ടര്‍  ഫാ. ആന്‍റണി പെരിഞ്ചേരി സി.എം.ഐ, ഫാ. ഡെല്‍ജോ പുത്തൂര്‍ സി.എം.ഐ., പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്സി തോമസ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ജെറിയാട്രിക്സ്  കേരള ചാപ്റ്റര്‍  വൈസ് പ്രസിഡന്‍റ് ഡോ. ജിനോ ജോയ് , അമല ജെറിയാട്രിക്സ് മേധാവി ഡോ. എസ്. അനീഷ്, ഫിസിയോളജി അസിസ്റ്റന്‍റ് പ്രൊഫ. ഡോ.നയന സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കോളേജുകളില്‍ നിന്നുമുള്ള ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും ചര്‍ച്ചയിലും ക്വിസ് മത്സരത്തിലും പങ്കെടുത്തു.