Please select from the following:
തൃശ്ശൂർ അമലയിൽ പഠനം പൂർത്തിയാക്കിയ 20th ബാച്ച് മെഡിക്കൽ വിദ്യാർത്ഥികളുടെ ബിരുദദാനം “ഇൻസെപ്ഷോ” കൊച്ചി വി. പി. എസ് ലേക് ഷോർ ഹോസ്പിറ്റലിലെ സീനിയർ ക്യാൻസർ ചികിത്സ വിദഗ്ധൻ ഡോ. വി. പി. ഗംഗാധരൻ നിർവഹിച്ചു. ദേവമാതാ പ്രൊവിൻഷ്യാൾ ഫാ. ഡോ. ജോസ് നന്തികര സി.എം.ഐ. അധ്യക്ഷനായി. ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐ., അസോസിയേറ്റ് ഡയറക്ടർ ഫാ. ഡോ. ആന്റണി മണ്ണുമ്മേൽ സി.എം.ഐ. പ്രിൻസിപ്പാൾ ഡോ. ബെറ്റ്സി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, സ്റ്റാഫ് അഡ്വൈസർ ഡോ.സോജൻ ജോർജ്, പി.ടി.എ. പ്രസിഡന്റ് ഡോ. അനൂപ് കുമാർ, ഡോ. അബിനു എന്നിവർ പ്രസംഗിച്ചു. 98 പേർ ബിരുദം സ്വീകരിച്ചു.