Please select from the following:
അമലയിൽ കാൻസർ അതിജീവിതരുടെ ഓണാഘോഷം "*ഓണം മധുരത്തിന്റെയും*" എസ്.ഡി.എം ഫണ്ട് വിതരണത്തിന്റെയും ഉദ്ഘാടനം മണപ്പുറം ഫിനാൻസ് മാനേജിംഗ് ഡയറക്ടർ വി. പി നന്ദകുമാർ നിർവഹിച്ചു. അമേരിക്കൻ മലയാളി സംഘടന 55 ക്യാൻസർ രോഗികൾക്ക് നൽകിയ 25 ലക്ഷം രൂപയുടെ ധനസഹായം എസ്.ഡി.എം പ്രസിഡന്റ് ഡോ.ശ്രീദേവി വാര്യർ വിതരണം ചെയ്തു. ദേവമാതാ സോഷ്യൽ കൗൺസിലർ ഫാ.ജിന്റോ ചിറയത്ത് സി. എം. ഐ,ചലച്ചിത്രതാരം ഭാഗ്യരാജ് രാജേന്ദ്രൻ, അമല ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ ,ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ,ഫാ. ഷിബു പുത്തൻപുരയ്ക്കൽ സി. എം. ഐ, ഡോ.അനിൽ ജോസ് താഴത്ത്, അതിജീവിതരുടെ പ്രതിനിധികളായ ഷാജു, അയ്യപ്പദാസ്, സോഷ്യൽ വർക്കർ ബ്ലെസിയ എന്നിവർ പ്രസംഗിച്ചു. രോഗികളുടെയും ഡോക്ടർമാരുടെയും കലാപരിപാടികളും ഓണസദ്യയും ഓണ മധുരത്തിന് മാറ്റുകൂട്ടി.