Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 11-06-26 02:00:00
  • To : 11-06-26 03:30:00
  • June 11, 2026

കുന്നംകുളം ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ വേൾഡ് എമർജൻസി ഡേ BLS അവബോധ ക്ലാസ്

വേൾഡ് എമർജൻസി ഡേയുടെ ഭാഗമായി അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തൃശൂർ, കുന്നംകുളം ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ **ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലനവും അടിയന്തരാവസ്ഥ അവബോധ ക്ലാസും സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം സീനിയർ ഓഫീസർ അൻവർ സ്വാഗത പ്രസംഗത്തോടെ നിർവഹിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിത ഇടപെടലിന്റെ പ്രാധാന്യം അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.അമല ആശുപത്രിയിലെ എമർജൻസി ഫിസിഷ്യൻ ഡോ. ശ്രീജിത് ക്ലാസിന് നേതൃത്വം നൽകി. നായ, പാമ്പ് എന്നിവ കടിച്ചാൽ എന്ത് ചെയ്യണം , സ്‌ട്രോക്ക് തിരിച്ചറിയൽ, ഹൃദയസ്തംഭനം, ഹൃദയാഘാത ലക്ഷണങ്ങൾ, ശ്വാസതടസ്സം (ചോക്കിംഗ്) എന്നിവയുടെ പ്രാഥമിക ശുശ്രൂഷയും ജീവൻ രക്ഷാ നടപടികളുംഅദ്ദേഹം വിശദീകരിച്ചു. പ്രായോഗിക ഡെമോയും സംവാദങ്ങളും ഉൾപ്പെടുത്തി ക്ലാസ് കൂടുതൽ ഫലപ്രദമാക്കി. കുന്നംകുളം ഫയർ സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും ഗുരുവായൂർ–കുന്നംകുളം സിവിൽ ഡിഫൻസ് അംഗങ്ങളും** പരിശീലനത്തിൽ സജീവമായി പങ്കെടുത്തു.അടിയന്തരാവസ്ഥകളിൽ പ്രതികരണ ശേഷി വർധിപ്പിക്കാനും സമൂഹത്തിന്റെ സുരക്ഷാ ബോധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട ഈ സംയുക്ത പരിപാടി പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രതികരണം നേടി.സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ, ശരത് ചന്ദ്രൻ എന്നിവർ നേതൃത്വ൦  നൽകി.