Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 31-10-26 02:00:00
  • To : 31-10-26 04:00:00
  • October 31, 2026

അമലയിൽ 'ബാഡ്ജ് ടു ബ്രെത്ത്' ലൈഫ് സപ്പോർട്ട് പരിശീലനം.

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ പേരാമംഗലം, മെഡിക്കൽ കോളേജ് എന്നീ രണ്ട് പൊലീസ് സ്റ്റേഷൻ അധികാരപരിധികളെയും (Jurisdiction) പൂർണ്ണമായും ഉൾപ്പെടുത്തിക്കൊണ്ട് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ എമർജൻസി മെഡിസിൻ വിഭാഗം 'ബാഡ്ജ് ടു ബ്രെത്ത്' (Badge to Breath) ബേസിക് ലൈഫ് സപ്പോർട്ട് (BLS) പരിശീലന പരിപാടി സംഘടിപ്പിച്ചു. റോഡപകടങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര ഘട്ടങ്ങളിൽ സംഭവസ്ഥലത്ത് ആദ്യമെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ശാസ്ത്രീയ ജീവൻരക്ഷാ രീതികളിൽ പ്രാവീണ്യം നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
അമല ഇൻസ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടർ റവ. ഫാ. ആന്റണി പെരിഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. അത്യാഹിത ഘട്ടങ്ങളിൽ കൃത്യസമയത്ത് നൽകുന്ന ലൈഫ് സപ്പോർട്ട് ഒരു ജീവൻ നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ. ജോബിൻ ജോസ് മാപ്രാണി, ഡോ. ശ്രീജിത്ത് ജയചന്ദ്രൻ എന്നിവർ മുഖ്യ പരിശീലകരായി നേതൃത്വം നൽകി. സി.പി.ആർ (CPR) അടക്കമുള്ള അത്യാഹിത പരിചരണങ്ങളിൽ ഉദ്യോഗസ്ഥർക്ക് നേരിട്ടുള്ള ഹാൻഡ്സ്-ഓൺ പരിശീലനം നൽകി.
പേരാമംഗലം സി.ഐ വിനോദ് വലിയാട്ടൂർ, മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ഗ്രീഷ്മ എന്നിവരുടെ നേതൃത്വത്തിൽ ഇരു സ്റ്റേഷൻ പരിധിയിലുമുള്ള അമ്പതോളം പൊലീസ് ഉദ്യോഗസ്ഥരും, ശ്രീ ദുർഗ്ഗാവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (SPC) അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. എമർജൻസി റിലേഷൻസ് ഓഫീസർ ജോയ് പുത്തൂർ പരിപാടിയുടെ ഏകോപനം നിർവ്വഹിച്ചു