Please select from the following:

Tuition Fee
Hostel Fee

Close

Event detail

  • From : 03-11-26 10:00:00
  • To : 03-11-26 01:00:00
  • November 03, 2026

അമലയിൽ ദ്വിദിന അഡ്വാൻസ്ഡ് എൻഡോസ്കോപ്പി ശില്പശാല

അമല ഗാസ്‌ട്രോ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാഗ്നിഫിക്കേഷൻ എൻഡോസ്കോപ്പി, തേർഡ് സ്പേസ് എൻഡോസ്കോപ്പി എന്നീ നൂതന എൻഡോസ്കോപ്പി സാങ്കേതികവിദ്യകളെ ആസ്പദമാക്കി ദ്വിദിന അഡ്വാൻസ്ഡ് എൻഡോസ്കോപ്പി ശിൽപശാലയുടെ ഉദ്ഘാടനം അമല ഡയറക്ടർ റവ. ഫാ. ജൂലിയസ് അറയ്ക്കൽ സി. എം. ഐ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ റവ. ഫാ. ഡെൽജോ പുത്തൂർ സി. എം. ഐ, ഗ്യാസ്ട്രോ വിഭാഗം മേധാവി ഡോ. സോജൻ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഡോ. അനൂപ് ജോൺ, ഡോ. ജെഫി ജോർജ്, ഡോ. മഹേഷ് മേനോൻ എന്നിവർ വിവിധ വിഷയങ്ങളിൽ വിദഗ്ധ ക്ലാസുകൾ നയിച്ചു. നൂതന എൻഡോസ്കോപ്പി സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അറിവും പ്രായോഗിക പരിശീലനവും പകർന്നുനൽകിയ ഈ ശിൽപശാല ഗ്യാസ്ട്രോഎൻട്രോളജി രംഗത്തെ ചികിത്സാ മികവിലേക്കുള്ള അമലയുടെ മറ്റൊരു സുപ്രധാന ചുവടുവെപ്പായി.