അമലയിൽ ലോക ലബോറട്ടറി ദിനാചരണം

  • April 23, 2024

അമലയിൽ ലോക ലബോറട്ടറി ദിനാചരണം

അമല മെഡിക്കൽ  കോളേജിൽ   നടത്തിയ ലോക ലബോറട്ടറി ദിനാചരണത്തിന്‍റെയും ആദരണീയം പരിപാടിയുടെയും ഉദ്ഘാടനം ജോയിന്‍റ്  ഡയറക്ടര്‍ ഫാ. ഡെൽജോ പുത്തൂര്‍ നിര്‍വ്വഹിച്ചു. ജോയിന്‍റ് ഡയറക്ടര്‍  ഫാ. ജെയ്സണ്‍ മുണ്ടൻമാണി  , മെഡിക്കൽ  സൂപ്രണ്ട്  ഡോ.രാജേഷ്  ആന്‍റോ, പത്തോളജി മേധാവി ഡോ.ജോയ് അഗസ്റ്റിന്‍, മൈക്രോബയോളജി മുന്‍ പ്രൊഫസ്സര്‍ ഡോ. വിജയകുമാര്‍, ബയോകെമിസ്ട്രി മേധാവി  ഡോ.ജോസ് ജേക്കബ്, മൈക്രോബയോളജി മേധാവി ഡോ.റീന ജോണ്‍,  ഹേമറ്റോളജി സെക്ഷന്‍ ഹെഡ് ഡോ.എം.സി.സാവിത്രി, സൈറ്റോപത്തോളജി സെക്ഷന്‍ ഹെഡ് ഡോ.ലേഖ, ജെസ്കോണ്‍ മാനേജിംഗ് ഡയറക്ടര്‍  ജെമ്മു അറങ്ങാശ്ശേരി, മൈക്രോബയോളജി ലാബ് ഇന്‍ ചാര്‍ജ് സിസ്റ്റ്ര്‍  മെറിന്‍, ലബോട്ടറി സര്‍വ്വീസസ് ക്വാളിറ്റി മാനേജര്‍ ഡോ.ദീപ കെ. നായര്‍  എന്നിവര്‍ പ്രസംഗിച്ചു. അമല മെഡിക്കൽ   കോളേജിലെ 383 ലബോറട്ടറി ടെസ്റ്റുകള്‍ക്ക് എന്‍.എ.ബി.എൽ(National Accreditation Board for Testing and Calibration Laboratories) അംഗീകാരം ലഭിക്കാന്‍ അക്ഷീണം  പരിശ്രമിച്ച വിവിധ വിഭാഗം സ്റ്റാഫ് അംഗങ്ങളെ ചടങ്ങിൽ   ആദരിച്ചു.