- November 29, 2025
അമല മെഡിക്കൽ വിദ്യാർത്ഥികൾക്ക് ബറോഡ അച്ചീവേഴ്‌സ് അവാർഡ്.
അമല മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ ഡോ. അഭിനവിന് അക്കാദമിക് മികവിനും, ഫെലിക്സ് ജോണിക്ക് സ്പോർട്ട്‌സിനും, സിദ്ധാർഥ് മഹേഷ് മേനോന് ആൾ റൗണ്ട് മികവിനും ബറോഡ ബാങ്കിൻ്റെ അച്ചീവേഴ്‌സ് അവാർഡ് ലഭിച്ചു. ഡെപ്യൂട്ടി റീജിയണൽ മാനേജർ കെ. പി. ശങ്കരൻ അവാർഡ് വിതരണം ചെയ്തു. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്‌സി തോമസ് എന്നിവർ പങ്കെടുത്തു.