- October 12, 2026
അമലയിൽ ജനറൽ നേഴ്സിങ് വിദ്യാരംഭം
തൃശ്ശൂർ :അമല ആശുപത്രിയിൽ പുതിയ ജനറൽ നേഴ്സിങ് ബാച്ച് വിദ്യാരംഭ ചടങ്ങുകളുടെ ഉദ്ഘാടനം ഡയറക്ടർ ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ നിർവഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻ മാണി സി. എം. ഐ, നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മിനി, ചീഫ് നഴ്സിംഗ് ഓഫീസർ ലക്ഷ്മി എം, ട്യൂട്ടർ രെഞ്ചു ഡേവിസ് എന്നിവർ പ്രസംഗിച്ചു. 40 പേരുടെ ബാച്ചാണ് ആരംഭിച്ചിട്ടുള്ളത്.