![](https://amalaims.edu.in/storage/app/uploads/public/640/e9b/afd/640e9bafde135761035197.jpg)
- March 06, 2023
അമലയില്‍ കുട്ടികളുടെ നേത്രരോഗ ക്ലിനിക്
അമല മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ നേത്രരോഗങ്ങള്‍ക്കും മസ്തിഷ്ക അന്ധതയ്ക്കുമുള്ള പ്രത്യേക ക്ലിനിക്കിന്റെ ഉദ്ഘാടനം
ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍ നിര്‍വ്വഹിച്ചു. കേരളത്തിലെ ആദ്യ സി.വി.ഐ. ക്ലിനിക് സ്ഥാപക ഡോ.കെ.പി.ഗീത, അന്ധതയെ തോല്‍പ്പിച്ച ഐ.ടി.ട്രെയിനര്‍ പി.ബല്‍റാം, അന്ധയായ തായമ്പക വായനക്കാരി രസ്മി മണികണ്ഠന്, അമല പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, സി.ഡി.എസ്. ഇന്‍ചാര്‍ജ് ഡോ.പാര്‍വ്വതി മോഹന്‍, നേത്രരോഗവിഭാഗം മേധാവി ഡോ.വി.കെ.ലതിക, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ടി. ജിജി അഗസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.