- October 21, 2026
റോട്ടറി ക്ലബ് ഓഫ് തൃശൂർ എലൈറ്റിന്റെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റ് കൈമാറി
തൃശൂർ: റോട്ടറി ക്ലബ് ഓഫ് തൃശൂർ എലൈറ്റിന്റെ നേതൃത്വത്തിൽ അമല ഹോസ്പിറ്റലിന് ഡയാലിസിസ് കിറ്റുകൾ കൈമാറി. അമല ഹോസ്പിറ്റലിലേക്ക് ആവശ്യമായ 21 റീയൂസബിൾ ഡയാലിസിസ് കിറ്റുകളാണ് ചടങ്ങിൽ വിതരണം ചെയ്തത്. ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് തൃശൂർ എലൈറ്റ് പ്രസിഡന്റ് റോട്ടേറിയൻ ആന്റണി വി.ജെ, സെക്രട്ടറി റോട്ടേറിയൻ ടിന്റോ ജോസ്, ട്രഷറർ റോട്ടേറിയൻ സുബിൻ ടി.കെ. എന്നിവരും മറ്റ് ക്ലബ് അംഗങ്ങളും പങ്കെടുത്തു. അമല ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് ജോയിന്റ് ഡയറക്ടർ ഫാ. ഷിബു പുത്തൻപുരയ്ക്കൽ, ബോർഡ്മെമ്പർ മനോജ് കെ. മാത്യു, പി.ആർ.ഒ. ജോസഫ് വർഗ്ഗീസ്, ഡയാലിസിസ് ഇൻ-ചാർജ് മേരി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. സമൂഹത്തിലെ അർഹരായ രോഗികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് ഈ ജീവകാരുണ്യ പ്രവർത്തനം.