പരിചരണത്തിന്റെ സ്വഭാവമുള്ള സ്വയം ശുശ്രൂഷയാണ് വായന:സാഹിത്യകാരൻ ഇ. സന്തോഷ് കുമാർ

  • Home
  • News and Events
  • പരിചരണത്തിന്റെ സ്വഭാവമുള്ള സ്വയം ശുശ്രൂഷയാണ് വായന:സാഹിത്യകാരൻ ഇ. സന്തോഷ് കുമാർ
  • June 20, 2026

പരിചരണത്തിന്റെ സ്വഭാവമുള്ള സ്വയം ശുശ്രൂഷയാണ് വായന:സാഹിത്യകാരൻ ഇ. സന്തോഷ് കുമാർ

പരിചരണത്തിന്റെ സ്വഭാവമുള്ള സ്വയം ശുശ്രൂഷയാണ് വായന, ആശുപത്രികൾ അനുഭവങ്ങളുടെ ഖനിയാണ് എന്നും അതിനാൽ വായന പ്രോൽസാഹിപ്പിക്കാൻ നല്ല ശ്രമം വേണമെന്നും പ്രശസ്ത സാഹിത്യകാരൻ ഇ.സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.അമല ഇൻസ്റ്റിറ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വായനാ വാരാഘോഷങ്ങളും പി. എൻ. പണിക്കർ അനുസ്മരണവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമലയിലെ വിവിധ കോളേജുകളിലെയും ഓഫീസുകളിലെയും നല്ല വായനക്കാർക്കുള്ള പദ്മ ഭൂഷൺ ഫാ. ഗബ്രിയേൽ  സി.എം.ഐ. അവാർഡുകളും അഖില കേരള അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാർഥികൾക്കായി നടത്തിയ  മൽസരവിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അമല ജോയിൻറ് ഡിറക്ടർ ഫാ. ആൻറണി പേരിഞ്ചേരി സി.എം.ഐ. അധ്യക്ഷത വഹിച്ചു. കേരള വെറ്റിനറി സർവ്വകലാശാല മുൻ ലൈബ്രേറിയൻ ഡോ. ഇ. കെ. മോഹൻലാൽ  പി. എൻ പണിക്കർ അനുസ്മരണം നടത്തി. കേരള കാർഷിക സർവ്വകലാശാല ചീഫ് ലൈബ്രേറിയൻ ഡോ. എൻ.ബി. നിഷ വായന പ്രതിജ്ഞയ്ക്കു നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽമാരായ ഡോ. റെന്നിസ് ഡേവിസ്, ഷീബ ഭാസ്കർ, സിസ്റ്റർ മിനി എസ്.സി.വി., ഫാ. ഷിബു പുത്തൻപുറയ്ക്കൽ സി.എം.ഐ., വിദ്യാർഥി പ്രതിനിധികളായ ഡോൺ തോമസ്, സോനു സൂസൻ അബി, അമൽ ടി.എസ്., ആൽവ മേരി ചാക്കോ, അജ്നാൻ വി. കെ. എന്നിവർ സംസാരിച്ചു. ചീഫ് ലൈബ്രേറിയൻ പ്രൊഫ. ഡോ. എ. റ്റി. ഫ്രാൻസിസ് സ്വാഗതവും സീനിയർ ലൈബ്രേറിയൻ ഗ്ലാഡിസ് ജോർജ്ജ് നന്ദിയും പറഞ്ഞു. അമല മെഡിക്കൽ കോളേജ്, നേർസിങ് കോളേജ്, മെഡിക്കൽ സ്റ്റുഡൻറ്സ് കൌണ്സിൽ “അരോഹ”, നാഷണൽ ഡിജിറ്റൽ ലൈബ്രറി ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വായന വാരാഘോഷം നടത്തിയത്. തിങ്കളാഴ്ച നടക്കുന്ന “വായനയും മന:ശാസ്ത്രവും” എന്ന വിഷയത്തിലുള്ള സെമിനാർ  മന:ശാസ്ത്ര വിഭാഗം പ്രൊഫസ്സറും വകുപ്പ് മേധാവിയുമായ ഡോ. പി. കെ. പ്രീതി മേനോൻ, ചീഫ് ലൈബ്രേറിയൻ പ്രൊഫ. ഡോ. എ. റ്റി. ഫ്രാൻസിസ് എന്നിവർ നയിക്കും.