അമലയിൽ എക്‌മോ ചികിത്സയിലൂടെ 36-കാരിക്ക് പുതുജീവൻ.

  • Home
  • News and Events
  • അമലയിൽ എക്‌മോ ചികിത്സയിലൂടെ 36-കാരിക്ക് പുതുജീവൻ.
  • November 20, 2026

അമലയിൽ എക്‌മോ ചികിത്സയിലൂടെ 36-കാരിക്ക് പുതുജീവൻ.

തൃശൂർ:  എ.എൻ.സി.എ. - അസോസിയേറ്റഡ് വാസ്കുലൈറ്റിസ് മൂലമുണ്ടായ അതിവേഗം പുരോഗമിക്കുന്ന അക്യൂട്ട് ഇന്റർസ്റ്റീഷ്യൽ ന്യൂമോണിയയെ തുടർന്ന് ഗുരുതരമായ ARDS (Acute Respiratory Distress Syndrome) ബാധിച്ച് ജീവൻ അപകടത്തിലായ 36 വയസ്സുകാരിക്ക് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ECMO ചികിത്സയിലൂടെ പുതുജീവൻ ലഭിച്ചു. വെന്റിലേറ്റർ ചികിത്സ നൽകിയിട്ടും രക്തത്തിലെ ഓക്സിജന്റെ അളവ് ആവശ്യമായ നിലയിൽ നിലനിർത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് എക്‌മോ ചികിത്സ ആരംഭിച്ചത്. ശ്വാസകോശത്തിലെ രക്തക്കുഴലുകളെ ബാധിക്കുന്ന ANCA-അസോസിയേറ്റഡ് വാസ്കുലൈറ്റിസ് മൂലമുണ്ടായ അതിവേഗം പുരോഗമിക്കുന്ന ശ്വാസകോശരോഗാവസ്ഥയാണ് രോഗിയെ അതീവ ഗുരുതരാവസ്ഥയിലാക്കിയത്. സാധാരണ വെന്റിലേറ്റർ ചികിത്സയിലൂടെ പോലും ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാൻ കഴിയാതെ വന്നതോടെ, ശ്വാസകോശങ്ങൾക്ക് വിശ്രമം നൽകുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യുന്നതിനായി ECMO (Extracorporeal Membrane Oxygenation) ചികിത്സയുടെ സഹായം തേടുകയായിരുന്നു